Posts

Image
Image
Image
സ്വയം എഴുതണം വിധി നെപ്പോളിയൻ കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ഒരു ആൽമരചുവട്ടിൽ ആൾക്കൂട്ടം കണ്ടു. ഒരു കൈനോട്ടക്കാരൻ ഭാവി. ഭൂതം. വർത്തമാനം പറയുന്നു. നെപ്പോളിയൻ ആകാംക്ഷയോടെ കൈ നീട്ടി ചോദിച്ചു. "ഞാൻ ഒരു ചക്രവർത്തി ആകുമോ"? കൈനോട്ടക്കാരൻ വിശദമായി പരിശോധിച്ച ശേഷം വിഷമത്തോടെ പറഞ്ഞു. "ചക്രവർത്തി ആകാൻ ഉള്ള ഒരു രേഖയും ഈ കൈകളിൽ ഇല്ല". നെപ്പോളിയൻ പിന്മാറിയില്ല. തൊട്ടടുത്ത് ഇരുന്ന ചെറിയ കത്തി എടുത്ത് കൈവെള്ളയിൽ വരഞ്ഞിട്ട് ചോദിച്ചു. "ഈ വരകൊണ്ട് ഞാൻ ചക്രവർത്തി ആകുമോ "? കൈനോട്ടക്കാരൻ പറഞ്ഞു. "ലോകത്തിൽ ഒരു ശക്തിക്കും നീ ചക്രവർത്തി ആകുന്നത് തടയാൻ ആകില്ല. കാരണം ഈ വര വരച്ചത് നീയാണ്" വിധി സ്വയം തീരുമാനിക്കണം. സ്വയം വിശ്വസിക്കാതെ മറ്റുള്ളവരുടെ പരാമർശങ്ങളിൽ വിശ്വസിക്കുന്നതിൽ യുക്തിയില്ല. തലവരക്ക് അനുസരിച്ച് അല്ല ഒരു ജീവിതവും ക്രമപ്പെടുന്നത്. വരയില്ലെങ്കിൽ സ്വന്തമായി വരയ്ക്കണം. കൈരേഖയാണ് ജീവിതം തീരുമാനിക്കുന്നത് എങ്കിൽ. കയ്യില്ലാത്തവർ എങ്ങിനെ ജീവിതം കരുപ്പിടിപ്പിക്കും ? ഒരുകാര്യം തടങ്ങാതിരിക്കാനും പാതി വഴിയിൽ ഉപേക്ഷിക്കാനും പ്രേരകം ആയ. ന്യാ